ഐഎൻടിയുസി വിവാദത്തിൽ വിഡി സതീശനെ തള്ളി മുല്ലപ്പള്ളി
അഡ്മിൻ
ഐഎൻടിയുസി കോൺഗ്രസിന്റെ ഔദ്യോഗിക സംഘടനതന്നെയാണെന്ന് മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പണിമുടക്കിന്റെ ഭാഗമായി ഐഎൻടിയുസി നടത്തിയ പ്രതിഷേധത്തെ കുറിച്ച് സംസാരിക്കവെയാണ് വിഡി സതീശൻ ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന വിവാദ പരാമർശം നടത്തിയത്.
കോൺഗ്രസുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആളുകളുടെ സംഘടനയാണ് ഐഎൻടിയുസി എന്നായിരുന്നു സതീശന്റെ വിശദീകരണം. .കഴിഞ്ഞദിവസം ഏഷ്യാനെറ്റ് ന്യൂസിലേക്ക് തൊഴിലാളി സംഘടനകൾ നടത്തിയ പ്രതിഷേധത്തിനെക്കുറിച്ച് പ്രതികരിക്കുമ്പോഴായിരുന്നു സതീശൻ ഐഎൻടിയുസിയെ തള്ളിപ്പറഞ്ഞത്.
ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ല, മറിച്ച് ചേർന്ന് പ്രവർത്തിക്കുന്ന സംഘടനയാണെന്നായിരുന്നു സതീശന്റെ പരാമർശം. സതീശൻ പ്രസ്താവന പിൻവലിക്കണമെന്ന് ഐഎൻടിയുസി നേതാക്കൾ ആവശ്യമുയർത്തി. ഇക്കാലമത്രയും ഐഎൻടിയുസി കോൺഗ്രസിനൊപ്പമാണ്. സതീശൻ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു.