വി ഡി സതീശന്റെ പ്രസ്താവനക്കെതിരെ നേതൃത്വത്തെ സമീപിക്കാന്‍ ഐഎന്‍ടിയുസി
അഡ്മിൻ
സംസ്ഥാനത്തെ കോൺഗ്രസിൽ വി ഡി സതീശന്‍ ഐഎന്‍ടിയുസി പോര് കനക്കുന്നു. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന വി ഡി സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ വീണ്ടും പ്രതിഷേധം ഉയര്‍ത്തുകയാണ് സംഘടന. പ്രസ്താവനയ്ക്ക് എതിരെ ഐഎന്‍ടിയുസി കെപിസിസി നേതൃത്വത്തെ സമീപിക്കും.
കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലാണ് തീരുമാനം. അതേസമയം ചങ്ങനാശ്ശേരിയില്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ നടപടി വൈകുന്നതില്‍ വി ഡി സതീശന് അതൃപ്തിയുണ്ട്. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് ഇന്നലെയും വി ഡി സതീശന്‍ ആവര്‍ത്തിച്ചിരുന്നു. കെപിസിസി അധ്യക്ഷനുമായി ആലോചിച്ചാണ് നിലപാട് പറഞ്ഞതെന്നും ഒറ്റയ്‌ക്കെടുത്ത അഭിപ്രായമല്ലെന്നുമായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്.
ചങ്ങനാശ്ശേരിയിൽ നടന്ന പ്രകടനത്തിന് പിന്നില്‍ കുത്തിത്തിരുപ്പ് സംഘമാണ്. പ്രശ്‌നം ഉണ്ടാക്കാന്‍ കാത്തിരിക്കുന്നവരാണ് പ്രതിഷേധിച്ചതെന്നുമായിരുന്നു സതീശന്റെ നിലപാട്. പോഷക സംഘടന എന്ന സ്റ്റാറ്റസ് അല്ല ഐഎന്‍ടിയുസിക്കുള്ളത്. കോണ്‍ഗ്രസിന്റെ അഭിവാജ്യ ഘടകമാണ് ഐഎന്‍ടിയുസി എന്നതില്‍ തര്‍ക്കമില്ല. അഭിവാജ്യ ഘടകവും പോഷക സംഘടനയും തമ്മില്‍ വ്യത്യാസമുണ്ട്. ഐഎന്‍ടിയുസിയേ തള്ളി പറഞ്ഞതല്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു