വി ഡി സതീശൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പങ്കെടുക്കാതെ ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്
അഡ്മിൻ
കോട്ടയം പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് നടന്ന സിൽവർ ലൈൻ പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് ഉൾപെടെ ഉള്ള നേതാക്കളും തൊടുപുഴയിൽ നിന്ന് എത്തിയപ്പോൾ ജില്ലയിലെ യുഡിഎഫിലെ കടുത്ത ഭിന്നത വെളിവാക്കിക്കൊണ്ട് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നാട്ടകം സുരേഷ് യോഗത്തിൽ നിന്ന് വിട്ടു നിന്ന് .
കോട്ടയം ജില്ലയിലെ യുഡിഎഫ് പരിപാടികളിൽ ആവശ്യമായ പരിഗണന നൽകുന്നില്ല എന്ന് ആരോപിച്ചാണ് നാട്ടകം സുരേഷ് വിട്ടുനിന്നത് എന്നാണ് സൂചന. വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ നാട്ടകം സുരേഷ് തയാറായിട്ടില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ ആണ് കോട്ടയം പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് സംഗമം തുടങ്ങിയത്. അപ്പോഴായിരുന്നു കോൺഗ്രസ് നേതാക്കൾക്കിടയിലെ ഭിന്നത പുറത്ത് വന്നത്.
അതേസമയം, നാട്ടകം സുരേഷ് വിട്ടുനിന്നതിനെ കുറിച്ച് അറിയില്ല എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി. പരിപാടി നടക്കുമ്പോൾ നാട്ടകം സുരേഷ് ഡിസിസി ഓഫീസിൽ ഉണ്ടായിരുന്നല്ലോ എന്ന് ചോദിച്ചപ്പോൾ തനിക്ക് അക്കാര്യം അറിയില്ല എന്ന മറുപടി സതീശൻ ആവർത്തിച്ചു.