സില്‍വര്‍ ലൈനില്‍ കോൺഗ്രസിൽ വേറിട്ട നിലപാടുമായി കെവി തോമസ്

സില്‍വര്‍ ലൈനില്‍ വേറിട്ട നിലപാടുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. വന്‍കിട പദ്ധതികളെ കണ്ണടച്ച് എതിര്‍ക്കേണ്ട കാര്യമില്ലെന്ന് കെ വി തോമസ് പറഞ്ഞു. പ്രതിപക്ഷമെന്നാല്‍ എന്തിനേയും കണ്ണടച്ച് എതിര്‍ക്കുന്നവരാകരുത്. വികസന കാര്യത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് സമവായമുണ്ടാക്കണം. പദ്ധതികളുടെ മെറിറ്റാകണം പരിഗണിക്കേണ്ടത്.

പ്രതിപക്ഷമെന്നാല്‍ എന്തിനേയും വന്‍കിട പദ്ധതികളെ എതിര്‍ക്കാനുളളവരെന്ന നില വന്നാല്‍ സംസ്ഥാനത്തിന്റെ വികസനം മുരടിക്കും. വന്‍കിട പദ്ധതികള്‍ക്ക് കേന്ദ്ര സഹായം തേടുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ട കെ വി തോമസ്, കെ റെയില്‍ ഉള്‍പടെയുളള പദ്ധതികള്‍ പരിസ്ഥിതി സൗഹൃദമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

02-Apr-2022