പ്രകടന പത്രികയെ മറികടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന് നടപ്പാക്കാന്‍ കഴിഞ്ഞു: മുഖ്യമന്ത്രി
അഡ്മിൻ
ഭരണത്തുടര്‍ച്ചയുടെ ഒന്നാം വാര്‍ഷികത്തില്‍ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. വികസന പദ്ധതികളില്‍ നാടിന്റെ പൊതു മനസ് സര്‍ക്കാരിനൊപ്പമാണ്. പ്രകടന പത്രികയെ മറികടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന് നടപ്പാക്കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം ഇടതുമുന്നണി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനമായ മെയ് 20 വരെ നീളുന്ന വിപുലമായ ആഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിക്കുന്നത്. കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ‘എന്റെ കേരളം’ എന്ന പേരില്‍ ഈ മാസം 14 വരെ നീളുന്ന മെഗാ എക്സിബിഷനും തുടക്കമായി.
സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ പവലിയനുകള്‍, സ്റ്റാളുകള്‍ എന്നിവയാണ് എക്സിബിഷനില്‍ ഒരുക്കിയിരിക്കുന്നത്.