സോളാർ പീഡന കേസിൽ എം.എൽ.എ ഹോസ്റ്റലിൽ സി.ബി.ഐ പരിശോധന

സോളാർ പീഡന കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എം.എൽ.എ ഹോസ്റ്റലിൽ സി.ബി.ഐ പരിശോധന. എം.പി ഹൈബി ഈഡനെതിരെയുള്ള പരാതിയിലാണ് പരാതികാരിയുമായി സി.ബി.ഐ പരിശോധന നടത്തുന്നത്.

എം.എൽ.എ ഹോസ്റ്റലിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് യുവതി നൽകിയ പരാതിയിലാണ് നടപടി. ഹൈബി ഈഡൻ എം.എൽ.എ ആയിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന നിള ബ്ലോക്കിലെ 34ാം മുറിയിലാണ് പരിശോധന നടത്തുന്നത്.

2013ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. അഞ്ചംഗ സി.ബി.ഐ സംഘമാണ് പരിശോധന നടത്തുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെ ആറുപേർക്കെതിരെയാണ് യുവതി പരാതി ഉന്നയിച്ചിരിക്കുന്നത്. ഓരോ പരാതിയും ഓരോ അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. 2021 അവസാനമാണ് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത്. എം.എൽ.എ ഹോസ്റ്റലിൽ പരിശോധന നടത്തുന്നത് ഇതാദ്യമായാണ്.

05-Apr-2022