ഇന്ധന വില വർദ്ധനവ്: കെഎസ്ആര്‍ടിസിയില്‍ മുടങ്ങാതെ ശമ്പളം നല്‍കാന്‍ കഴിയുമോയെന്ന ആശങ്ക
അഡ്മിൻ
ഇനിയുള്ള മാസങ്ങളില്‍ കെഎസ്ആര്‍ടിസിയില്‍ മുടങ്ങാതെ ശമ്പളം നല്‍കാന്‍ കഴിയുമോയെന്ന ആശങ്കയുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇന്ധനവില വര്‍ധന കാരണം കെഎസ്ആര്‍ടിസിക്ക് അധിക ചെലവ് വരുന്നു. ഇതിനെ മറികടക്കാന്‍ ചെലവ് കുറയ്ക്കല്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരും.
അതിന് പല മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വരും. ലേ ഓഫ് ചെയ്യണ്ടി വരും എന്നല്ല താന്‍ പറയുന്നത്. അത്തരത്തിലൊരു ഗുരുതരമായ സാഹചര്യത്തിലേക്കാണ് ഇപ്പോള്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് വില വര്‍ധനവ് മൂലം കെഎസ്ആര്‍ടിസി എങ്ങനെയാണ് അധിക വരുമാനം കണ്ടെത്തുക. ശമ്പള പരിഷ്‌കരണ മൂലം 15 കോടിയുടെ അധിക ചെലവ് വരുകയാണ്. അതിന് അനുസരിച്ചുള്ള അധിക വരുമാനം ഉണ്ടായിട്ടില്ല.
മധ്യപ്രദേശ് മോഡല്‍ നടപ്പിലാക്കിയതോടെ പ്രതിമാസം പത്ത് ലക്ഷം രൂപയുടെ കുറവ് ശമ്പളത്തിനുള്ള നീക്കിയിരിപ്പില്‍ ഉണ്ടായിട്ടുണ്ട്. പകുതി ശമ്പളം നല്‍കികൊണ്ട് ജീവനക്കാര്‍ അവധി അനുവദിക്കുന്ന രീതിയാണിത്. ആ പദ്ധതിയില്‍ അംഗമാവാന്‍ ആഗ്രഹിക്കുന്നവരോട് ഉദാരമായ സമീപനം സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും ആന്റണി രാജു മാധ്യമങ്ങോട് പറഞ്ഞു.