കോണ്‍ഗ്രസുമായി ചേര്‍ന്ന് രാഷ്ട്രീയ മുന്നണിയോ കൂട്ടുകെട്ടോ രൂപീകരിക്കാനാവില്ല: എംഎ ബേബി

കോണ്‍ഗ്രസുമായി ചേര്‍ന്ന് രാഷ്ട്രീയ മുന്നണിയോ കൂട്ടുകെട്ടോ രൂപീകരിക്കാന്‍ കഴിയില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കോണ്‍ഗ്രസ് ദുര്‍ബലമായി ബിജെപിക്കെതിരായ സമരത്തില്‍ സംഭാവന നല്‍കാന്‍ കെല്‍പ്പില്ലാത്ത പാര്‍ട്ടിയായി അധഃപതിച്ചു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ആശ്രയിച്ചുകൊണ്ട് ബിജെപിക്കെതിരെ രാഷ്ട്രീയ സമര പ്രസ്ഥാനം കെട്ടിപടുക്കുന്നത് ബുദ്ധിശൂന്യമാണെന്ന് എംഎ ബേബി അഭിപ്രായപ്പെട്ടു.

'വര്‍ഗീയ നിലപാട് എടുക്കാത്ത സകലരേയും ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപിക്കെതിരായി സഹകരിപ്പിക്കാന്‍ ശ്രമിക്കണം. രാഷ്ട്രീയ മുന്നണിയോ കൂട്ടുകെട്ടോ കോണ്‍ഗ്രസുമായി രൂപീകരിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് ദുര്‍ബലമായി ബിജെപിക്കെതിരായ സമരത്തില്‍ സംഭാവന നല്‍കാന്‍ കെല്‍പ്പില്ലാത്ത പാര്‍ട്ടിയായി അധപതിച്ചു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ആശ്രയിച്ചുകൊണ്ട് ബിജെപിക്കെതിരെ രാഷ്ട്രീയ സമര പ്രസ്ഥാനം കെട്ടിപടുക്കുന്നത് ബുദ്ധിശൂന്യമാണ്. എന്നാല്‍ കോണ്‍ഗ്രസിന് ഒരു പങ്കും ഇല്ലെന്ന് പറയാന്‍ പറ്റില്ല. അതില്‍ സിപിഐഎമ്മിനും ഇടത് പക്ഷത്തിനും ഒരു കാര്യത്തില്‍ ഒരു സങ്കോജവുമില്ല. അധികാരം കിട്ടാന്‍ വര്‍ഗീയതയെ ഉപയോഗിക്കുന്നവരാണ് കോണ്‍ഗ്രസ്. എന്നാല്‍ വര്‍ഗീയ പാര്‍ട്ടിയല്ല.' എംഎ ബേബി പറഞ്ഞു.

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരായ ബദല്‍, വര്‍ഗീയ നിലപാടെടുക്കാത്ത എല്ലാവരേയും ഉള്‍ക്കൊള്ളിച്ചാവാം. കോണ്‍ഗ്രസിന്റെ ബിജെപിക്കെതിരായ രാഷ്ട്രീയപോരാട്ടത്തില്‍ വീശദീകരണം നല്‍കേണ്ടത് രാഹുല്‍ഗാന്ധിയാണ്. കോണ്‍ഗ്രസിന്റേയും രാഹുല്‍ഗാന്ധിയുടേയും ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളും പറച്ചിലുകളുമാണ് ബിജെപിക്കും മോദിക്കും സന്തോഷമെന്നും എംഎ ബേബി പറഞ്ഞു.

06-Apr-2022