കരട് രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ച്ചയുമായി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്
അഡ്മിൻ
സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ആദ്യ ദിനം പൂര്‍ത്തിയാക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ സ്വീകരിക്കേണ്ട നിലപാടില്‍ ചര്‍ച്ചകള്‍ തുടരുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രണ്ടാം ദിനമായ ഇന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടക്കും.
ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ചയാകും. ബിജെപിക്കെതിരെ ഉള്ള രാഷ്ട്രീയ ബദല്‍ എന്ന വിഷയത്തില്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടണമോ എന്നതാണ് പ്രധാന ചര്‍ച്ച. കേരളത്തില്‍ നിന്ന് മൂന്ന് പേരാണ് പങ്കെടുക്കുന്നത്. ചര്‍ച്ച പൂര്‍ത്തിയായ ശേഷം രാഷ്ട്രീയ പ്രമേയത്തിന് സമ്മേളനം അംഗീകാരം നല്‍കും.
.ഇന്നലെ മൂന്ന് മണിക്കൂര്‍ നീണ്ട കരട് പ്രമേയമാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ചത്. കരട് രാഷ്ട്രീയ പ്രമേയ അവതരണത്തില്‍ റഷ്യക്കെതിരെ കടുത്ത വിമര്‍ശനമാണ് സീതാറാം യെച്ചൂരി ഉന്നയിച്ചിരുന്നത്. പുടിന്റേത് സങ്കുചിത ദേശീയ ചിന്താഗതിയാണ്. ഇത് പ്രതിസന്ധിക്ക് ആക്കം കൂട്ടി. ശ്രീലങ്ക നേരിടുന്നത് ആഗോളവത്കരണ പാതയുടെ പ്രതിസന്ധിയാണെന്നെന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ യെച്ചൂരി പറഞ്ഞു.