കെ വി തോമസിനെ എന്‍ സി പിയിലേക്ക് സ്വാഗതം ചെയ്ത് പി സി ചാക്കോ
അഡ്മിൻ
കോണ്‍ഗ്രസ് നേതൃത്വവുമായി സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്ന പേരിൽ ഇടഞ്ഞ കെ വി തോമസിനെ എന്‍ സി പിയിലേക്ക് സ്വാഗതം ചെയ്ത് പി സി ചാക്കോ. കോണ്‍ഗ്രസ് നേതൃത്വത്തിന് കമ്മ്യൂണിസ്റ്റ് വിരുദ്ധ ഫോബിയയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തോമസിനെ പോലെ ഉറച്ച തീരുമാനമെടുക്കാന്‍ ശശി തരൂരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റേത് സങ്കുചിതമായ തീരുമാനമാണെമന്നും ഈ വിഷയം വിശാലമായ കാഴ്ചപ്പാടോടെ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തനിക്കുണ്ടായ സമാന അനുഭനവമാണ് ഇപ്പോള്‍ കെ വി തോമസിനും ഉണ്ടായിരിക്കുന്നതെന്നും തോമസിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
നേരത്തെ സിപിഐഎം നേതൃത്വം കെ വി തോമസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു . കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കാന്‍ അദ്ദേഹം തയ്യാറാണെങ്കില്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് പുറത്താക്കിയാല്‍ കെ വി തോമസ് വഴിയാധാരമാകില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.