സില്‍വര്‍ ലൈനില്‍ ശുഭപ്രതീക്ഷ: എസ് രാമചന്ദ്രൻ പിള്ള

കേരളത്തിൽ ഇടതുമുന്നണി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സില്‍വര്‍ലൈന്‍ വിഷയത്തില്‍ സിപിഎം പി ബിയ്ക്കും കേരള നേതൃത്വത്തിനും ഒരേ നിലപാടെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. സില്‍വര്‍ ലൈനില്‍ ശുഭപ്രതീക്ഷയെന്ന് അദ്ദേഹം പ്രതികരിച്ചു.

വിഷയത്തിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായിയും യെച്ചൂരിയും ഞാനും സംസാരിക്കുന്നത് ഒരേ കാര്യമാണ്. വിഷയത്തില്‍ ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

08-Apr-2022