സഹകരണ ബാങ്ക് ജപ്തി നടപടിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം
അഡ്മിൻ
മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ ബാങ്ക് ജപ്തി നടപടിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ നിര്‍ദ്ദേശം നൽകി. സര്‍ഫാസി നിയമ പ്രകാരം ജപ്തി നടപടി സ്വീകരിച്ചപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.
കിടപ്പാടം ജപ്തി ചെയ്യുമ്പോള്‍ തെരുവിലിറക്കാനിടയാക്കാതെ പകരം സംവിധാനം ഏര്‍പ്പാടാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ നയം നേരത്തെ പ്രഖ്യാപിച്ചിരുന്നതുമാണ്. ഇതു നടപ്പിലാക്കാതെ ജപ്തി നടപടികള്‍ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
മുവാറ്റുപുഴ ജോയിന്റ് രജിസ്ട്രാറിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സഹകരണം സംഘം രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയയത്.