കോണ്‍ഗ്രസിന്റെ ബിജെപി വിരുദ്ധ പോരാട്ടത്തിന് ആത്മാര്‍ത്ഥതയില്ല: എംഎ ബേബി
അഡ്മിൻ
രാഷ്ട്രീയ ദിശാബോധമില്ലാത്ത വേണുഗോപാലന്മാരുടെ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. കോണ്‍ഗ്രസ് യാതൊരു ദിശാബോധവുമില്ലാത്ത പാര്‍ട്ടിയായി മാറി. കോണ്‍ഗ്രസിന്റെ ബിജെപി വിരുദ്ധ പോരാട്ടത്തിന് ആത്മാര്‍ത്ഥതയില്ലെന്നും എം എ ബേബി പറഞ്ഞു. വര്‍ഗീയതയ്ക്കെതിരായ പോരാട്ടം സിപിഐഎം തുടരുമെന്നും ഹൈക്കമാന്‍ഡ് അധഃപധിച്ചുവെന്നും എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്താനുള്ള കൂട്ട്കെട്ട് രൂപപ്പെടുത്തണം. ഞങ്ങളെ വിമര്‍ശിക്കുന്നവരെ പോലും ഞങ്ങള്‍ ചര്‍ച്ചക്ക് വിളിക്കുമ്പോള്‍ , കോണ്‍ഗ്രസ് ഫത്വ പുറപ്പെടുവിക്കുകയാണ്. ഒരു തെരഞ്ഞെടുപ്പ് കൊണ്ട് ബി ജെ പിക്ക് എതിരായ സമരം അവസാനിക്കില്ലെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചക്ക് ക്ഷണിച്ചപ്പോള്‍ എല്ലാം കൊട്ടിയടച്ച് ഇരിക്കുകയാണ് കോണ്‍ഗ്രസ്. വി കെ കൃഷ്ണ മേനോന് കോണ്‍ഗ്രസ് വിട്ടപ്പോള്‍ സി പി ഐ എം പിന്തുണ നല്‍കിയിട്ടുണ്ട്. അതു കൊണ്ട് കെ വി തോമസ് നിരാശപ്പെടേണ്ടി വരില്ല. സി പി എമ്മിനെ വിശ്വസിച്ച് വന്ന ഒരാളെയും നിരാശപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.