സിപിഐഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ ഇന്ന് സമാപിക്കും. സംഘടനാ റിപ്പോർട്ടിൻമേൽ ഇന്നലെ നടന്ന ചർച്ചക്ക് പി ബി അംഗം പ്രകാശ് കാരാട്ട് ഇന്ന് മറുപടി പറയും. തുടർന്ന് ജനറൽ സെക്രട്ടറിയേയും പി.ബി,സി.സി അംഗങ്ങളേയും തെരഞ്ഞെടുക്കും. വൈകിട്ട് നടക്കുന്ന വൻ റാലിയോടെ പാർട്ടി കോൺഗ്രസ് സമാപിക്കും.
ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് ബര്‍ണശേരി നായനാര്‍ അക്കാദമിയില്‍ നിന്ന് റെഡ് വളണ്ടിയര്‍ മാര്‍ച്ചിന്റെ അകമ്പടിയില്‍ പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളും പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളും പൊതുസമ്മേളനവേദിയായ എകെജി നഗറിലേക്ക് എത്തും. ജില്ലയിലെ 25,000 റെഡ് വളണ്ടിയര്‍മാരില്‍ നിന്ന് തെരഞ്ഞെടുത്ത 2000 പേരാണ് മാര്‍ച്ച് ചെയ്യുക. ഇതില്‍ 1000 പേര്‍ വനിതകളാണ്.
എകെജി നഗറിനകത്ത് പ്രവേശിക്കാന്‍ കഴിയാത്തവര്‍ക്ക് പൊതുസമ്മേളനവും റാലിയും വീക്ഷിക്കാന്‍ നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ബിഗ് സ്‌ക്രീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എ കെ ജി നഗറിൽ (കണ്ണൂർ ജവഹർ സ്‌റ്റേഡിയം) നടക്കുന്ന റാലിയിൽ രണ്ടുലക്ഷം പേർ അണി നിരക്കും. പാർട്ടിയുടെ കരുത്തിന്റെയും സംഘടനാശേഷിയുടെയും വിളംബരമാകുമിത്.
റാലിക്കെത്തുന്ന വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശനമില്ല. റാലിയിൽ പങ്കെടുക്കുന്നവരെ ഇറക്കിയശേഷം വാഹനങ്ങൾ നിശ്‌ചയിച്ച കേന്ദ്രങ്ങളിൽ പാർക്ക് ചെയ്യണം.എ കെ ജി നഗറിനകത്ത് പ്രവേശിക്കാൻ കഴിയാത്തവർക്ക് പൊതുസമ്മേളനവും റാലിയും വീക്ഷിക്കാൻ നഗരത്തിൽ വിവിധ കേന്ദ്രങ്ങളിൽ ബിഗ് സ്‌ക്രീനുകൾ സജ്ജമാക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തിൽ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, മണിക് സർക്കാർ, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്‌ണൻ, എം എ ബേബി എന്നിവർ സംസാരിക്കും.