സിപിഐഎം പാർട്ടി കോൺ​ഗ്രസിന് സമാപനം; ചെങ്കടലായി കണ്ണൂർ

സിപിഐഎം പാർട്ടി കോൺ​ഗ്രസ് സമാപനമായി പൊതു സമ്മേളനം അല്പ സമയത്തിനകം കണ്ണൂരിൽ നടക്കും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റ് പൊളിറ്റ് ബ്യൂറോ അം​ഗങ്ങൾ ഉൾപ്പടെയുള്ളവർ തുറന്ന വാഹനത്തിലാണ് പൊതു സമ്മേളന വേദിയിലേക്ക് എത്തിയത്.

ജില്ലയിലെ 18 ഏരിയാ കമ്മിറ്റികളുടെ ഭാ​ഗമായുള്ള 2000 റെഡ് വോളണ്ടിയർമാർ അണിനിരക്കുന്ന മാർച്ച് പൊതു സമ്മേളന ന​ഗരിയിലേക്ക് എത്തിച്ചേർന്നു. അക്ഷരാർത്ഥത്തിൽ കണ്ണൂർ ചെങ്കടലായി മാറിയിരിക്കുകയാണ്. വിവിധ ഭാ​ഗങ്ങളിൽ നിന്നെത്തിയ പാർട്ടി പ്രവർത്തകർ വലിയ ആവേശത്തിലാണ്. കണ്ണൂരിന്റെ വീഥികളെ ചുവപ്പണിയിച്ചാണ് മഹാറാലി കടന്നുപ്പോയത്. സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിണറായി വിജയനും റാലിയ്ക്ക് നേതൃത്വം നല്‍കി. ബാന്‍ഡ് മേളങ്ങളുടെയും റെഡ് വോളന്റിയര്‍മാരുടെയും അകമ്പടിയോടെ മഹാറാലി സമാപന വേദിയിലെത്തി.

 

10-Apr-2022