കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് സർവ്വീസ് ഇന്ന് മുതൽ

കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് ഇന്ന് മുതൽ സർവ്വീസ് ആരംഭിക്കും. വൈകുന്നേരം അഞ്ചരയ്ക്ക് തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി സെൻട്രൽ ഡിപ്പോയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്യും.

ബാംഗ്ലൂരിലേക്കുള്ള എ.സി. വോൾവോയുടെ നാല് സ്ലീപ്പർ സർവ്വീസുകളും തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡർ സർവ്വീസുകളുമാണ് ആദ്യ ദിനം നടത്തുക. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്കുള്ള മടക്ക സർവ്വീസ്​ ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. കെ-സ്വിഫ്റ്റ് ഉദ്ഘാടന ദിനമായ ഇന്ന് കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ യൂണിയനുകൾ അറിയിച്ചു.

11-Apr-2022