മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും പ്രസംസിച്ച് കോൺഗ്രസ് നേതാവായ കെ വി തോമസ്. പിണറായി വിജയന്‍ നല്ല മുഖ്യമന്ത്രിയാണെന്നും രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് പിണറായി വിജയനെന്നും കെ വി തോമസ് പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് വകവെക്കാതെ സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച സംഭവത്തില്‍ മറുപടി നല്‍കുന്നതിനിടെയാണ് കെ വി തോമസ് മുഖ്യമന്ത്രിയെ പ്രശംസിച്ചത്.
സിപിഎമ്മിന്റെ സെമിനാറില്‍ പങ്കെടുത്തതിന് കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുമെന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേപോലെ തന്നെ, എ കെ ആന്റണി ഒരിക്കലും അനീതി ചെയ്യില്ലെന്നും കോണ്‍ഗ്രസില്‍ സെമികേഡര്‍ ഇല്ലെന്നും കെ വി തോമസ് കൂട്ടിച്ചേർത്തു .
കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും കെ വി തോമസ് പ്രശംസിക്കുകയും ചെയ്യുകയായിരുന്നു. പിണറായി നല്ല മുഖ്യമന്ത്രിയാണെന്നും രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രികളില്‍ ഒരാളാണ് പിണറായി വിജയനെന്നും കെ വി തോമസ് പറഞ്ഞു.