കെ.വി തോമസിനെ സുധാകരന്‍ ഒരു ചുക്കും ചെയ്യില്ല: എ എ റഹിം

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത്തിന്റെ പേരില്‍ കെ.വി തോമസിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ ഒരു ചുക്കും ചെയ്യില്ലെന്ന് എഎ റഹീം എംപി. ധൈര്യമുണ്ടെങ്കില്‍ കെവി തോമസിനെ തൊട്ടു നോക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചു.

കെ.വി തോമസിന് കാലത്തിന്റെ ചലനമറിയാമെന്നും അദ്ദേഹത്തിനെ നിലയ്ക്ക് നിര്‍ത്താന്‍ പറ്റാത്ത സുധാകരന്‍ ഈ പണി നിര്‍ത്തി പോയിക്കൂടെയെന്നും ചോദിച്ചു. എംകെ സ്റ്റാലിനൊപ്പം കൂട്ടുകൂടാന്‍ കഴിയില്ലെന്ന് പറയാന്‍ സുധാകരന് കഴിയുമോ എന്നും സ്റ്റാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എഐസിസിക്ക് കത്തയക്കാന്‍ സുധാകരന്‍ തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

ജമാഅത്തെ ഇസ്ലാമിയുമായി വേദി പങ്കിടുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് സിപിഎമ്മുമായി വേദി പങ്കിടുന്നില്ലെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജമാഅത്തെ ഇസ്ലാമിയുമായി കിടക്ക പങ്കിടുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയതായി അദ്ദേഹം പരിഹസിച്ചു.

12-Apr-2022