ജെഎന്‍യുവിലെ എബിവിപി ആക്രമണം ; പൊലീസ് ആസ്ഥാനത്തേക്ക് വിദ്യാര്‍ഥി മാര്‍ച്ച്
അഡ്മിൻ
മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലി ഡൽഹി ജെഎൻയു സര്‍വകലാശാലയില്‍ അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കുവേണ്ടി ഒത്തുകളിച്ച് ഡൽഹി പൊലീസ്. എസ്എഫ്ഐ ഉൾപ്പെടെയുള്ള ഇടതു വിദ്യാര്‍ഥി സംഘടനകളുടെയും ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെയും പരാതിയില്‍ അക്രമികള്‍ക്ക് എതിരെ വസന്ത് കുഞ്ച് പൊലീസ് കേസെടുത്തു.
പക്ഷെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികളടക്കമുള്ളവര്‍ക്കെതിരെയും കേസെടുക്കുമെന്ന് സൗത്ത് വെസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ സി മനോജ് പറയുകയായിരുന്നു. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഡല്‍ഹി പൊലീസ് എബിവിപിക്കുവേണ്ടി ഒത്തുകളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥി യൂണിയന്‍ ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. 2020 ജനുവരിയില്‍ സംഘപരിവാറുകാര്‍ സായുധരായി ക്യാമ്പസില്‍കടന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവരെ ആക്രമിച്ച സംഭവത്തില്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പോലീസ് ആരെയും അറസ്റ്റുചെയ്തിട്ടില്ല.