കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിയത് കേസ് കുറഞ്ഞതിനാൽ: മന്ത്രി വീണ ജോർജ്

കേരളത്തിൽ കൊവിഡ് ഭീതി ഇപ്പോഴില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അടുത്ത കൊവിഡ് തരംഗങ്ങൾക്ക് സാധ്യതയുണ്ട്. നിലവിൽ സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞതിനാലാണ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിവെച്ചത്. വകുപ്പിൽ ഡാറ്റാ ശേഖരണം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം പതിനെട്ടു വയസ്സിന് മുകളിലുള്ളവരുടെ ബൂസ്റ്റർ ഡോസ് വാക്‌സിനേഷനോട് സംസ്ഥാനത്ത് തണുത്ത പ്രതികരണമാണ്. കൊവിഡ് ഭീതി മാറിയതോടെ സ്വകാര്യ കേന്ദ്രങ്ങളിലെത്തി വാക്‌സിനെടുക്കാനുള്ള തിരക്ക് കുറഞ്ഞു. സ്വകാര്യ മേഖലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണവും കുറവാണ്. വരും ദിവസങ്ങളിലെ പ്രതികരണം നോക്കിയ ശേഷം മാത്രം കൂടുതൽ സൗകര്യമൊരുക്കാനുള്ള തീരുമാനത്തിലാണ് സ്വകാര്യ മേഖല.

12-Apr-2022