വ്യാജമായി മെമ്പര്‍ഷിപ്പ് ചേര്‍ക്കുകയാണെന്ന് എഐസിസിയിൽ പരാതി

കേരളത്തിൽ കോൺഗ്രസിന്റെ അംഗത്വ വിതരണത്തിന്റെ അവസാനദിനം നാളെ. എന്നാൽ ലക്ഷ്യമിട്ടതിന്റെ പകുതി മെമ്പര്‍ഷിപ്പ് പോലും ഇതുവരെ പൂര്‍ത്തീകരിക്കാനായില്ല. അംഗത്വവിതരണത്തില്‍ ക്രിത്രിമം കാട്ടുന്നതായി എഐസിസിക്ക് പരാതി ലഭിക്കുകയും ചെയ്തു.

ഇതിനെ തുടർന്ന് കടലാസ് മെമ്പര്‍ഷിപ്പില്‍ ഫോട്ടോ നിര്‍ബന്ധമാക്കി എഐസിസിസി സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകി. സംസ്ഥാനത്തെ അംഗത്വവിതരണം പാളിയതോടെയാണ് എഐസിസി കാലാവധി ഈ മാസം 15 തിയതി നീട്ടിനല്‍കിയത്. ഇത് പൂര്‍ത്തിയാക്കാനുള്ള അവസാനതിയതി നാളെയാണ്. പക്ഷെ ഉദ്ദേശിച്ച ലക്ഷ്യത്തിന്റെ പകുതിപോലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ ആയിട്ടില്ല.

ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് വിജയിക്കാതിരുന്നതോടെ പേപ്പര്‍ മെമ്പര്‍ഷിപ്പിലേക്ക് കാര്യങ്ങള്‍ മാറ്റിയിട്ടും രക്ഷയില്ല. പലയിടത്തും സുധാകരവിഭാഗം വ്യാജ മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നൂവെന്നാണ് ആരോപണം.
33 ലക്ഷം മെമ്പര്‍ഷിപ്പില്‍ നിന്ന് 50 ലക്ഷമായി ഉയര്‍ത്തുമെന്നായിരുന്നു കെ.സുധാകരന്റെ പ്രഖ്യാപനം. ഇതിനിടയില്‍ പുനസംഘടനാ നടപടികളുമായി സുധാകരന്‍ മുന്നോട്ടുപോയതോടെ ഗ്രൂപ്പുകള്‍ ഇടഞ്ഞൂ. മുതിര്‍ന്ന നേതാക്കളടക്കം അംഗത്വവിതരണത്തിന് പ്രാധാന്യം നല്‍കാതെ നിസഹരണം തുടര്‍ന്നതോടെയാണ് സുധാകരന്‍ വെട്ടിലായത്.

14-Apr-2022