സുരേഷ്‌ ഗോപിയുടെ വിഷു കൈനീട്ടം, തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ തുടക്കം: എ വിജയരാഘവൻ

സുരേഷ്‌ ഗോപിയുടെ വിഷു കൈനീട്ടം, തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ തുടക്കമാണ് എന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ. പ്രചാരണ ഉദ്‌ഘാടനം വിഷു കൈനീട്ടം കൊടുത്തുകൊണ്ട്‌ നടത്തുകയാണ്‌ ചെയ്‌തത്. ഇത്‌ തെരഞ്ഞെടുപ്പ്‌ ലക്ഷ്യം വച്ചുള്ള രാഷ്‌ട്രീയ പ്രവർത്തനമാണ്. വിശ്വാസത്തേയും ആചാരത്തേയും ഇതിലേക്ക്‌ കൂട്ടിയിണക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ്‌ ഗോപി ബിജെപി അംഗമാണ്‌. പാർലമെന്റിലും അദ്ദേഹം ബിജെപിയുടെ താൽപര്യങ്ങളാണ്‌ സംരക്ഷിച്ചുപോന്നിരുന്നത്‌. സുരേഷ്‌ഗോപിയുടെ കൈനീട്ടം തിരക്കഥയുടെ ഭാഗമാണ്‌. ബിജെപിയുടെ ഉത്തരേന്ത്യൻ പരിപാടി കേരളത്തിൽ കൊണ്ടുവരാനാണ്‌ ശ്രമിക്കുന്നത്‌. സിനിമയിലെ കഥാപാത്രമായാണ്‌ സുരേഷ്‌ ഗോപി പെരുമാറുന്നത്‌.

സ്‌ത്രീകളെക്കൊണ്ട്‌ കാൽ പിടിപ്പിക്കുന്നത്‌ കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. എന്തിനേയും ഹിന്ദുത്വത്തിൻ്റെ പേരിലാണ് ബിജെപി ന്യായീകരിക്കുന്നത്. കുഴൽ പണത്തെയും ബിജെപി ന്യായീകരിച്ചത് ഹിന്ദുത്വത്തിൻ്റെ പേരിലാണ്. അതേ പേരിൽ തന്നെ കൈനീട്ട സംഭവത്തെയും ബിജെപി ന്യായീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

14-Apr-2022