എല്ലാ ജില്ലകളിലും ജാഗ്രത പുലർത്താൻ പൊലീസിന് നിർദ്ദേശം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജാഗ്രത പുലർത്താൻ DGP ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ കരുതൽ തടങ്കലിനെ പറ്റി ആലോചിക്കേണ്ടി വരും. എഡിജിപി ലോ ആൻറ് ഓർഡറുമായും നോർത്ത് സോൺ ഐ ജിയുമായും, ഡിജിപിഫോണിൽ സംസാരിച്ച് കാര്യങ്ങൾ വിലയിരുത്തി. പൊലീസ് ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, മന്ത്രി കെ. കൃഷ്ണൻ കുട്ടി പാലക്കാട് കൊലപാതകങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചു. അക്രമ സംഭവങ്ങളിൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നല്കിയെന്ന് മന്ത്രി വ്യക്തമാക്കി.

ഇന്ന് പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊന്നു. മൂന്ന് സ്കൂട്ടറിലായി എത്തിയ സംഘമാണ് വെട്ടിയത്. ഇന്നലെയാണ് പാലക്കാട് ജില്ലയിൽ എസ്ഡിപിഐ പ്രവർത്തനെ കൊലപ്പെടുത്തിയത്. നാടിനേറ്റ ഈ മുറിവ് ഉണങ്ങും മുൻപാണ് മറ്റൊരു കൊലപാതക ശ്രമം. ഇന്നലെ ഉച്ചയോടെയായിരുന്നു സുബൈർ എന്ന യുവാവിന്റെ കൊലപാതകം.

 

16-Apr-2022