പ്രതിപക്ഷത്തിന്റേത് ഹീനമായ രാഷ്ട്രീയ പ്രവർത്തനം: എ വിജയരാഘവൻ

ഇന്ത്യയില്‍ ഏറ്റവും സമാധാനവും മത സൗഹാര്‍ദവുമുളള സംസ്ഥാനമാണ് കേരളം, എന്നാല്‍ ചില വര്‍ഗീയ ശക്തികള്‍ ഇത് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാരും പൊലീസും സംസ്ഥാനത്ത് കൃത്യമായ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ അക്രമത്തിന് നേതൃത്വം നല്‍കുന്നവരെ അപലപിക്കുന്നതിന് പകരം സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്, പ്രതിപക്ഷത്തിന്റേത് ഹീനമായ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും അദ്ദേഹം ആരോപിച്ചു.

17-Apr-2022