മാധ്യമങ്ങൾ തെറ്റായ വാർത്തകളും പ്രചാരണങ്ങളും നൽകാതെ വർഗീയ ശക്തികൾക്കെതിരായ പോരാട്ടത്തിൽ സഹകരിക്കണം
അഡ്മിൻ
ഇടതു മുന്നണിയുടെ താഴേത്തട്ടിലുള്ള കമ്മിറ്റികൾ യോഗം ചേർന്ന് ജനങ്ങളെ അണിനിരത്തി ആർ.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും വർഗീയ പ്രചാരണങ്ങളെ ചെറുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സി.പി.ഐ നേതാവും എൽ.ഡി.എഫ് കൺവീനറുമായ വി. ചാമുണ്ണി.
എൽ.ഡി.എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐ പ്രവർത്തകന്റെയും ആർഎസ്എസ് പ്രവർത്തകന്റെയും തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് എൽ.ഡി.എഫ് യോഗം ചേർന്നത്.
മാധ്യമങ്ങൾ തെറ്റായ വാർത്തകളും പ്രചാരണങ്ങളും നൽകാതെ വർഗീയ ശക്തികൾക്കെതിരായ പോരാട്ടത്തിൽ സഹകരിക്കണം. ഉത്തരേന്ത്യയിൽ നടക്കുന്ന സംഭവങ്ങൾ കേരളത്തിലും സൃഷ്ടിക്കാനാണ് വർഗീയ ശക്തികളുടെ ശ്രമം. കേരളത്തിൽ ക്രമസമാധാനനില തകർന്നുവെന്ന പ്രചാരണം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ക്ഷണിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.