പ്രധാനമന്ത്രിയെ പരിഹസിച്ച് മിമിക്രി; മധ്യപ്രദേശിൽ യുവാവ് അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മിമിക്രി അവതരിപ്പിച്ച യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം.ആദിൽ അലി എന്ന മിമിക്രി കലാകാരനാണ് അറസ്റ്റിലായത്. പ്രധാനമന്ത്രിയോടൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷായെയും ഇദ്ദേഹം മിമിക്രിയിലൂടെ പരിഹസിച്ചിരുന്നു. കലാപശ്രമം അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് ആദിൽ അലിക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കുമെതിരെ ആക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുകയും അവരെ അനുകരിക്കുകയും ചെയ്തതിനാണ് ആദിൽ അലിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് സൂപ്രണ്ട്   സിദ്ധാർത്ഥ് ബഹുഗുണ പറഞ്ഞു. അലിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകൾ പ്രകാരം ഒമാട്ടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എസ്പി പറഞ്ഞു.

19-Apr-2022