എല്ലാ ഗ്രാമപഞ്ചായത്തിലും ഐ എല്‍ ജി എം എസ്; സംസ്ഥാനതല പ്രഖ്യാപനം ഇന്ന്

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഐ എല്‍ ജി എം എസ് സേവനം ഏര്‍പ്പെടുത്തിയതിന്റെ സംസ്ഥാനതല പ്രഖ്യാപനം തിരുവനന്തപുരത്ത് പുല്ലമ്പാറ ഗ്രാമപഞ്ചായത്തില്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഇന്ന് (20-04-22) നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസ് നടപടികള്‍ സുതാര്യവും സുഗമവുമാക്കാനും എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കാനും ഇതുവഴി സാധിക്കും.

2020 സപ്തംബറില്‍ 153 പഞ്ചായത്തുകളിലും 2021 സപ്തംബറില്‍ 156 പഞ്ചായത്തുകളിലും ഐ എല്‍ ജി എം എസ് പ്രവര്‍ത്തന സജ്ജമാക്കിയിരുന്നു. ബാക്കിയുള്ള 632 ഗ്രാമ പഞ്ചായത്തുകളിലാണ് ഇപ്പോള്‍ സജ്ജമാക്കിയിരിക്കുന്നത്. സെന്റര്‍ സര്‍വ്വറിന്റെ പോരായ്മ നിമിത്തം ഐ എല്‍ ജി എം എസിന്റെ പ്രവര്‍ത്തനത്തില്‍ പീക്ക് സമയങ്ങളില്‍ വേഗത കുറവുണ്ടാകുന്നത് മനസ്സിലാക്കി സി ഡിറ്റിന്റെ നിയന്ത്രണത്തിലുള്ള ക്ലൗഡ് സര്‍വ്വീസ് സേവനം കൂടി ഉപയോഗപ്പെടുത്തിയാണ് ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്നത്.

ഇന്ന് വൈകുന്നേരം 4.30നാണ് ഐ എല്‍ ജി എം എസ് സംസ്ഥാന തല പ്രഖ്യാപനം നടത്തുന്നത്. വാമനപുരം എം എല്‍ എ ഡി കെ മുരളി ചടങ്ങില്‍ അധ്യക്ഷനാവും. അടൂര്‍ പ്രകാശ് എം പി വിശിഷ്ടാതിഥിയാവും തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യപ്രഭാഷനം നടത്തുകയും ചെയ്യും.

20-Apr-2022