ശ്രീനിവാസൻ കൊലപാതകം; നാലു പേര്‍ പിടിയിലായതായി സൂചന
അഡ്മിൻ
പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ നാലു പേര്‍ പിടിയിലായതായി സൂചന. കൊലയാളി സംഘത്തിന് വാഹനം നല്‍കിയവരാണ് പിടിയിലായത്. കൊലപാതകത്തിനായി നിരീക്ഷണം നടത്തിയവരെ ഉള്‍പ്പെടെ പൊലീസ് തിരയുന്നുണ്ട്. ആറംഗ സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഇവര്‍ക്ക് പുറമേ, ഗൂഢാലോചനയിലും പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയവരുമായ ആറു പേരെ കൂടി കേസില്‍ പ്രതികളാക്കുമെന്നാണ് വിവരം. ശ്രീനിവാസന് മുമ്പ് മറ്റ് ആര്‍എസ്എസ് നേതാക്കളെയും പ്രതികള്‍ ലക്ഷ്യമിട്ടു നീക്കം നടത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പ്രതികളായ നാലുപേരെ പൊലീസ് ഇന്നലെ തിരിച്ചറിഞ്ഞിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം നടന്ന ജില്ലാ ആശുപത്രിയില്‍ നിന്നാണ് കൊലയാളി സംഘം ശ്രീനിവാസനെ കൊലപ്പെടുത്താനായി പോകുന്നത്. പ്രതികള്‍ ഉപയോഗിച്ച ബൈക്കുകളില്‍ ഒന്ന് തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ആണെന്നും കണ്ടെത്തിയിട്ടുണ്ട്.