കേന്ദ്ര അവഗണനകൾക്കെതിരായ ഇടതുമുന്നണി പ്രതിഷേധം ഇന്ന്

കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കും ഇന്ധന , പാചകവാതക വില വര്‍ധിപ്പിക്കുന്നതിനും എതിരെ
ഇടതുമുന്നണിയുടെ പ്രതിഷേധം വ്യാഴാഴ്ച നടക്കും. ഏരിയ അടിസ്ഥാനത്തില്‍ 251 കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നിലാണ് പ്രതിഷേധം. എല്ലാ ജനവിഭാഗങ്ങളും സഹകരിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അഭ്യര്‍ഥിച്ചു.

ഇടതുമുന്നണിയുടെ ധര്‍ണ്ണ കണ്ണൂര്‍ തളിപ്പറമ്പില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.എല്‍ ഡി എഫ് കണ്‍വീനറായതിന് ശേഷം ഇ പി ജയരാജന്‍ പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിത്.കണ്ണൂര്‍ ജില്ലയില്‍ 18 കേന്ദ്രങ്ങളിലാണ് മാര്‍ച്ചും ധര്‍ണ്ണയും.

21-Apr-2022