സിൽവർ ലൈനില്‍ എതിർശബ്ദം കേൾക്കാൻ സംസ്ഥാന സർക്കാർ

സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന്റെ സാങ്കേതിക വശങ്ങളിൽ ശക്തമായ എതിർപ്പ് ഉന്നയിച്ച റെയിൽവേ മുൻ എൻജിനീയർ അലോക് വർമ ഉൾപ്പെടെയുള്ളവരെ ചർച്ചയ്ക്ക് വിളിച്ച് കെ റെയില്‍ കോര്‍പറേഷന്‍. സില്‍വര്‍ ലൈനില്‍ സ്റ്റാന്‍ഡേഡ് ഗേജ് പ്രായോഗികമല്ലെന്നും ബ്രോഡ്‌ഗേജില്‍ ചെയ്യാനുമായിരുന്നു അലോക് വര്‍മ ആവശ്യപ്പെട്ടത്. ജിയോളജിക്കല്‍ സര്‍വേ നടത്തിയിട്ടില്ലെന്നും തട്ടിക്കൂട്ട് ഡി.പി.ആറാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കിയ ഘട്ടം മുതല്‍ എതിര്‍പ്പുകള്‍ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സംവാദത്തിന് വഴിയൊരുങ്ങുന്നത്. സില്‍വര്‍ ലൈനിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി രംഗത്ത് വന്ന ആര്‍.വി.ജി മേനോന്‍, ജോസ്ഫ് സി മാത്യു എന്നിവരെയും കെ റെയില്‍ വിളിച്ചിട്ടുണ്ട്.

22-Apr-2022