ശ്രീനിവാസൻ കൊലപാതകം; മൂന്നുപേർ കൂടി പിടിയിലായി

പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടു മൂന്നു പേർ കൂടി പിടിയിലായതായി റിപ്പോർട്ടുകൾ. ഗൂഢാലോചനയിൽ പങ്കെടുത്തവരും വാഹനമെത്തിച്ചവരുമാണ് അറസ്റ്റിലായതെന്നു പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

ശംഖുവാരത്തോട് സ്വദേശികളായ മൂന്നു പേരാണ് പിടിയിലായത്. ഈ മൂന്നുപേരുടെ അറസ്റ്റോടെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പത്തായി. കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്നു പേരെ ഇന്നു കോടതിയിൽ ഹാജരാക്കും.

23-Apr-2022