പ്രളയങ്ങളിൽ തകർന്ന സംസ്ഥാനത്തെ 1200 തദ്ദേശ റോഡുകൾ പൂർണ്ണമായും സഞ്ചാരയോഗ്യമായി
അഡ്മിൻ
സംസ്ഥാനത്തെ രണ്ട് പ്രളയങ്ങളിലായി തകർന്ന 1200 തദ്ദേശ റോഡുകൾ പൂർണ്ണമായും സഞ്ചാരയോഗ്യമായി. ആയിരം കോടി രൂപ ചെലവിട്ടാണ് എൽഡിഎഫ് സർക്കാർ തകർന്ന റോഡുകൾ പുനർനിർമ്മിച്ചത്. പുനർനിർമ്മിച്ച 1200 റോഡുകൾ ഏപ്രിൽ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുജനങ്ങൾക്കായി തുറന്നുനൽകും.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനർനിർമ്മാണ പദ്ധതി വഴിയാണ് പ്രവൃത്തി നടന്നത്. എൽഡിഎഫ് സർക്കാർ പണി പൂർത്തിയാക്കിയ 2200 റോഡുകൾ നേരത്തേ ഉദ്ഘാടനം ചെയ്തിരുന്നു. 1474 റോഡുകൾ നിലവിൽ നിർമ്മാണഘട്ടത്തിലാണ്. ഈ റോഡുകളുടെ പണിയും ഉടൻ പൂർത്തിയാകും. 11,880 കിലോമീറ്റർ റോഡാണ് ആകെ പുനർനിർമ്മിക്കുന്നത്. ഇതിൽ 8316 കിലോമീറ്ററാണ് പൂർത്തിയായത്.
5000 കോടി രൂപയാണ് റോഡുകളുടെ ആകെ നിർമ്മാണ ചെലവ്. സംസ്ഥാനത്ത് ആദ്യമായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉപയോഗിച്ച് തദ്ദേശ റോഡുകൾ നിർമ്മിക്കുന്നത്. പ്രാദേശികതലത്തിൽ രൂപീകരിച്ച സമിതികൾക്കാണ് റോഡുകളുടെ പുനർനിർമ്മാണത്തിന്റെ മേൽനോട്ടച്ചുമതല.