ഉക്രൈനിൽ ഇടപെടാൻ ഐക്യരാഷ്ട്ര സഭ

യുഎൻ ജനറല്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് റഷ്യ സന്ദര്‍ശിക്കുന്നു. ഈ വരുന്ന ചൊവ്വാഴ്ച മോസ്‌കോയിലെത്തുന്ന ഗുട്ടറസ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായും വിദേശകാര്യ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. പുടിന്‍ ചൊവ്വാഴ്ച ഗുട്ടെറസിനെ കാണുമെന്ന് റഷ്യന്‍ അധികൃതരും സ്ഥിരീകരിച്ചു. ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇരു നേതാക്കളുമായി വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്ക് ഗുട്ടറസ് ശ്രമിച്ചിരുന്നു.

പക്ഷെ യുദ്ധം രണ്ട് മാസം പിന്നിടുമ്പോഴാണ് ഈ കൂടിക്കാഴ്ച സാധ്യമാവുന്നത്. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി ഗുട്ടെറസ് ചൊവ്വാഴ്ച കൂടിക്കാഴ്ചയ്‌ക്കൊപ്പം ഉച്ചഭക്ഷണത്തിലും പങ്കാളിയാവും ഉക്രെയ്‌നില്‍ സമാധാനം കൊണ്ടുവരുന്നതിന് ഗുട്ടറസിന്റെ സന്ദര്‍ശനം സഹായകരമാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഉക്രൈന്‍ പ്രതികരിച്ചു.

ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അടുത്തയാഴ്ച ഉക്രെയ്‌നില്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുട്ടറസിന്റെ റഷ്യ  സന്ദര്‍ശനം.

23-Apr-2022