ദൃശ്യമാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും കോര്‍പറേറ്റുകള്‍ കൈയ്യടക്കി: കോടിയേരി ബാലകൃഷ്ണൻ

ബിജെപി രാജ്യത്ത് അധികാരത്തില്‍ വന്നത് കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെയെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . ദേശാഭിമാനിയുടെ പുതിയ പ്രിന്റിംഗ് പ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൃശ്യമാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും കോര്‍പറേറ്റുകള്‍ കൈയ്യടക്കിയെന്നും അദ്ദേഹം പറഞ്ഞു.

തിരുനെല്ലിയില്‍ വര്‍ഗീസിന്റെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്തത് ദേശാഭിമാനി മാത്രമാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. അതേസമയം, ഇന്ത്യയിലെ ബുള്‍ഡോസറുകള്‍ ലക്ഷ്യം വയ്ക്കുന്നത് മുസ്ലീമുകളെ മാത്രമെന്ന് സിപി എം പൊളിറ്റ് ബ്യുറോ അംഗം എ വിജയരാഘവന്‍ പറഞ്ഞു. ദശലക്ഷകണക്കിന് പണമാണ് ബിജെപിയെ അധികാരത്തിലെത്താന്‍ സഹായിച്ച കോര്‍പ്പറേറ്റുകള്‍ക്ക് ലഭിക്കുന്നത്. ഭരണകൂട നയങ്ങളെയാണ് എതിര്‍ക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

23-Apr-2022