കെ ശങ്കരനാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കോടിയേരി ബാലകൃഷ്ണൻ
അഡ്മിൻ
മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ ശങ്കരനാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിവിധ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ പദവിയും, യുഡിഎഫ് കണ്‍വീനര്‍, എംഎൽഎ എന്നീ നിലകളിലെല്ലാം മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്‌ചവച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സജീവ പൊതുപ്രവർത്തനത്തന രംഗത്തെത്തിയ ശങ്കരനാരായണന്‍ പാലക്കാട് ഡിസിസി സെക്രട്ടറിയായും പ്രസിഡന്റായും കെ പി സി സി ജനറൽ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു. കൃഷി, സാമൂഹ്യ ക്ഷേമ, ധനകാര്യ എക്‌സൈസ് വകുപ്പുകളുമെല്ലാം വിദഗ്‌ധമായി കൈകാര്യം ചെയ്‌തു. പിന്നീട് ആറു സംസ്ഥാനങ്ങളുടെ ഗവർണർ പദവിയും സ്‌തുത്യർഹമായ രീതിയിൽ അദ്ദേഹം വഹിച്ചു. സംശുദ്ധമായ പൊതു ജീവിതത്തിനുടമയായ ശങ്കരനാരായണന്റെ വേർപാട് രാഷ്‌ട്രീയ കേരളത്തിന് കനത്ത നഷ്ടമാണ് എന്ന് കോടിയേരി കൂട്ടിച്ചേർത്തു.