വീണ്ടും കോവിഡ് തരംഗങ്ങൾ ഉണ്ടായേക്കാം: മന്ത്രി വീണ ജോർജ്

കേരളത്തിൽ ഇനിയും കൊവിഡ് തരംഗങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രി വീണ ജോർജ്. അതുകൊണ്ട് തന്നെ കൊവിഡ് അവലോകന യോഗങ്ങൾ തുടരുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിൽ ശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ വർധനയില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മാസ്‌ക് മാറ്റാൻ സമയമായിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും വാക്‌സിനേഷൻ സംബന്ധിച്ച് ശക്തമായ ബോധവത്കരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

25-Apr-2022