സാമ്പത്തിക പ്രവർത്തനം നടക്കാനാണ് കെ റെയിൽ കൊണ്ടുവരുന്നതെന്നത്: മന്ത്രി കെഎൻ ബാലഗോപാൽ

കെ റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ ആകെ ചെലവായ 65000 കോടി രൂപയിൽ 40000 കോടിയും കേരളത്തിലെ ആളുകളുടെ കൈയ്യിലെത്തുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ആ പണം അവർക്ക് ജോലിക്കോ, വരുമാനത്തിനോ ഉപകാരപ്പെടും. ഇത് സാമ്പത്തിക പ്രവർത്തനം ശക്തിപ്പെടുത്തും.കൂടുതൽ പേർക്ക് ജോലി കിട്ടും. അല്ലെങ്കിൽ കേരളം കടത്തിൽ മുങ്ങി ശ്രീലങ്കയെ പോലെയാകും. സാമ്പത്തിക പ്രവർത്തനം നടക്കാനാണ് കെ റെയിൽ കൊണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു.

കെ റെയിലിനെ കുറിച്ച് ചോദിക്കുന്നവർ ദേശീയപാതാ വികസനത്തെ കുറിച്ചും പരിശോധിക്കണം. അഞ്ച് വർഷം കൊണ്ട് 1.30 ലക്ഷം കോടി രൂപയുടെ വികസനമാണ് നടക്കുന്നത്. ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കാൻ 23000 കോടി കൊടുത്തു. അതിൽ ആറായിരം കോടി സംസ്ഥാനമാണ് നൽകിയത്. ഇനിയെന്തിനാ ദേശീയപാത, ഇനിയെന്തിനാ സ്കൂള്, ഇനിയെന്തിനാ റെയിൽവേ, എന്തിനാ ഫാക്ടറി പണിയുന്നേ, ഒന്നും ചെയ്യണ്ട എന്ന് പറയുന്നതാണോ ശരി? ഇതൊക്കെ വേണം. കെ റെയിൽ അത്തരമൊരു പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു.

25-Apr-2022