കെ റെയില്‍ കല്ല് പിഴുതുമാറ്റിയാല്‍ മറ്റ് ബദലില്ലെന്ന് കരുതരുത്: എം വി ജയരാജന്‍

കെ റെയിലില്‍-സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധം കനത്തതോടെ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കെ റെയില്‍ കടന്നു പോകുന്ന വഴി മാത്രമാണ് സര്‍വേയില്‍ അടയാളപ്പെടുത്തുന്നത്. എന്നാല്‍, കല്ലിടലില്‍ പ്രതിഷേധം തുടര്‍ക്കഥയായതോടെ മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങള്‍ അധികൃതര്‍ ആലോചിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

നേരിട്ടുള്ള സര്‍വേ രീതികള്‍ മാറ്റിയാല്‍ പിന്നെ എങ്ങനെ സമരം നടത്തുമെന്നും കല്ല് പിഴുതുമാറ്റിയാല്‍ മറ്റ് ബദല്‍ മാര്‍ഗങ്ങളില്ലെന്ന് സമരക്കാര്‍ കരുതരുതെന്നും ജയരാജന്‍ പഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ കല്ലിടല്‍ നടന്ന ഇടങ്ങളില്‍ കടുത്ത പ്രതിഷേധം ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് എംവി ജയരാജന്റെ പ്രതികരണം.

30-Apr-2022