കിലയുടെ തൃശൂര്‍, കൊട്ടാരക്കര ക്യാമ്പസുകളിൽ പരിശീലന ക്ലാസ്
അഡ്മിൻ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിര്‍വ്വഹിക്കേണ്ട എഞ്ചിനീയറിംഗ് പ്രവൃത്തികള്‍ക്കും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കും കില വഴി പരിശീലനം സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ലോക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് എഞ്ചിനീയറിംഗ് വിംഗിന്റെ ആഭിമുഖ്യത്തിലാണ് കിലയുടെ തൃശൂര്‍, കൊട്ടാരക്കര ക്യാമ്പസുകളിലാണ് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നത്.
മെയ്, ജൂണ്‍ മാസങ്ങളിലായി നടക്കുന്ന പരിശീലന ക്ലാസില്‍ എഞ്ചിനീയര്‍മാര്‍ക്കും പി എസ് സിയുടെ, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്കും പങ്കാളിയാവാം. സര്‍വ്വീസില്‍ പ്രവേശിക്കുന്നതിന് മുമ്പ് ജനകീയ സംവിധാനത്തിലൂടെയുള്ള സര്‍വ്വീസ് നടപടിക്രമങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കാനും നിര്‍മാണ മേഖലയിലെ ആധുനികവല്‍ക്കരണത്തിന്റെ സാധ്യതകള്‍ പരിപോഷിപ്പിക്കുന്നതിനായും ഇതാദ്യമായാണ് ഇത്തരത്തിലുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് നിലവില്‍ വന്നതിന് ശേഷം വകുപ്പിലുണ്ടായ ഗുണപരമായ മാറ്റത്തിന് നിദാനമാണ് ഈ പരിശീലന പരിപാടി. ഓരോ തദ്ദേശ സ്വയംഭരണ പ്രദേശത്തും നടക്കേണ്ട വികസന പ്രവര്‍ത്തനങ്ങളെ ഈടുറ്റതും കാര്യക്ഷമതയുള്ളതുമാക്കി മാറ്റാന്‍ ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ www.celsgd.kerala.gov.in എന്ന പേജിലെ പ്രൊഫോര്‍മ എഫ്.1151 മുഖാന്തരം അപേക്ഷിക്കാം. ക്യു ആര്‍ കോഡ് മുഖാന്തിരം അപേക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിചേര്‍ത്തു