വിദ്വേഷ പ്രസംഗം: പി.സി ജോര്‍ജ് അറസ്റ്റിൽ

തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളന വേദിയില്‍ കൊടിയ വര്‍ഗീയ പ്രചരണവും മുസ്ലിം വിദ്വേഷ പ്രസംഗവും നടത്തിയ ജനപക്ഷം നേതാവ് പി.സി.ജോര്‍ജ് അറസ്റ്റിൽ . ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് 153 A, സാമൂഹത്തില്‍ ഭീതി വിതയ്ക്കും വിധം സംസാരിച്ചതിന് 295 A എന്നീ വകുപ്പുകളാണ് പി സി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പൊലീസ് പി.സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയത്. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും ജോർജിനെതിരായ പരാതിയിൽ പറയുന്നു.

01-May-2022