നരേന്ദ്ര മോദി ഭരണത്തിന്റെ അടയാളമായി ബുള്‍ഡോസര്‍ മാറുന്നു: ബൃന്ദ കാരാട്ട്
അഡ്മിൻ
കേന്ദ്രത്തിലെ നരേന്ദ്ര മോദി ഭരണത്തിന്റെ അടയാളമായി ബുള്‍ഡോസര്‍(B മാറുന്നുവെന്ന് സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട് . മെയ്ക്ക് ഇന്‍ ഇന്ത്യയല്ല, സെയില്‍ ഇന്ത്യയാണ് രാജ്യത്ത് നടക്കുന്നതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അവർ പറഞ്ഞു.
ഇന്ത്യയുടെ തലസ്ഥാനത്ത് ബുള്‍ഡോസര്‍ രാജ് ആണ് നടക്കുന്നത്. മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് രാജ്യവിരുദ്ധ നയമാണ്. ഭരണഘടന അവകാശങ്ങളുടെ നശീകരണത്തിന്റെ ചിഹ്നമായി ബുള്‍ഡോസര്‍ മാറിയിരിക്കുന്നു. മതപരമായ ചടങ്ങുകളെ ജനങ്ങളുടെ വിഭജനത്തിനായാണ് ഈ സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. രാമനവമി ആഘോഷങ്ങള്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കാനുള്ള ആയുധമായി ആർഎസ്എസ് മാറ്റിയെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
ഒരു സംഘടനയും ഡിവൈഎഫ്‌ഐക്ക് പകരം വെയ്ക്കാനില്ലെന്നും ഡിവൈഎഫ്‌ഐ ഒരു മാതൃകാ പ്രസ്ഥാനമാണ്, കേരളം പ്രതിസന്ധി നേരിട്ടപ്പോള്‍ ഡിവൈഎഫ്‌ഐ സഹായഹസ്തവുമായി മുന്നില്‍ നിന്നുവെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബൃന്ദ കാരാട്ട് പറഞ്ഞു.