യുപിക്ക് പിന്നാലെ അസമിലും പശുക്കള്‍ക്ക് ആംബുലന്‍സ് സര്‍വീസ്

ഉത്തര്‍പ്രദേശിന് ശേഷം അസമിലും പശുക്കള്‍ക്ക് വേണ്ടി ആംബുലന്‍സ് സര്‍വീസ് തുടങ്ങി. ദിബ്രുഗഢ് ജില്ലയിലാണ് പശു ആംബുലന്‍സിന് തുടക്കം.പശുക്കളുടെ അഭയകേന്ദ്രവും ആശുപത്രിയും നടത്തുന്ന ഗോപാല്‍ ഗോശാലയാണ് ആംബുലന്‍സ് സേവനവും തുടങ്ങിയത്.

പരിക്കേറ്റതും അസുഖം ബാധിച്ചതുമായ പശുക്കള്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാനാണ് ആംബുലന്‍സ് ഏര്‍പ്പെടുത്തിയതെന്ന് ഗോശാല പ്രസിഡന്റ് നിര്‍മല്‍ ബെറിയ പറഞ്ഞു. ദിബ്രുഗഢ് ഡെപ്യൂട്ടി കമീഷണര്‍ ബിശ്വജിത്ത് പെഗു ആംബുലന്‍സ് സേവനം ഉദ്ഘാടനം ചെയ്തു.

വടക്കുകിഴക്കന്‍ മേഖലയിലെ ആദ്യത്തെ പശു ആംബുലന്‍സ് സേവനമാണിതെന്ന് ഗോപാല്‍ ഗൗശാല പ്രസിഡന്റ് നിര്‍മല്‍ ബെരിയ അവകാശപ്പെട്ടു.രോഗബാധിതരായ പശുക്കളെ ഷെല്‍ട്ടറിലേക്ക് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. അതിനാലാണ് ഈ ആംബുലന്‍സ് സേവനം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

01-May-2022