തരിശിടമില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും: എം വി ഗോവിന്ദന്‍ മാസ്റ്റർ

തരിശിടമില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. കാര്‍ഷിക മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കൃഷി വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തളിപ്പറമ്പ് ബക്കളം വയലില്‍ നെല്‍ വിത്ത് വിതച്ചാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ലോകം മുഴുവന്‍ ശ്രദ്ധിച്ച കേരളത്തിന്റെ കാര്‍ഷിക പാരമ്പര്യം തിരിച്ചുപിടിക്കുവാനുള്ള കൂട്ടായ പരിശ്രമം തുടരണം. കേരളത്തില്‍ വികസനവും സേവനങ്ങളും ഓരോ മനുഷ്യനെയും പരിഗണിച്ചുകൊണ്ടുള്ളതാണ്. അതിനാലാണ് ഇവിടെയുള്ള ജനതയ്ക്ക് ഗുണമേന്മയുള്ള ജീവിതം നയിക്കാന്‍ സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

04-May-2022