തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും: എം സ്വരാജ്
അഡ്മിൻ
തൃക്കാക്കരയിലെ ഇടതുമുന്നണിസ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് എം സ്വരാജ്. എല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. കെ എസ് അരുൺകുമാറിനായി പ്രവർത്തകർ ചുവരെഴുത്ത് തുടങ്ങിയത് മാധ്യമവാർത്തകൾ വിശ്വസിച്ചാണ്. തൃക്കാക്കരയിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ പാർട്ടിക്ക് ആശയകുഴപ്പമില്ലെന്നും അദ്ദേഹം ഒരു ചാനലിനോട് പ്രതികരിച്ചു .
തൃക്കാക്കരയിൽ കെ എസ് അരുൺകുമാർ എൽ ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ തൃക്കാക്കരയിലെ സ്ഥാനാർത്ഥിയെ ഔഗ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ അറിയിക്കുകയായിരുന്നു. തീരുമാനമാകുന്നതിന് മുമ്പാണ് മാധ്യമങ്ങൾ വാർത്ത നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. എൽ ഡി എഫിന്റേയും സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെയും അംഗീകാരത്തിന് ശേഷമാകും ഫലപ്രഖ്യാപനമെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി.