ഇടതുപക്ഷം ഹൃദയപക്ഷം,100 ശതമാനം വിജയപ്രതീക്ഷയെന്ന് ഡോ.ജോ.ജോസഫ്

തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ത്ഥി സ്ഥാനാര്‍ത്ഥിയാവാന്‍ കിട്ടിയ അവസരം ഭാഗ്യമെന്ന് ഡോ.ജോ.ജോസഫ്.പിണറായി സര്‍ക്കാരിന് രണ്ടാം അവസരം കിട്ടിയപ്പോള്‍ തൃക്കാക്കരയ്ക്ക് ഒപ്പം കൂടാന്‍ പറ്റിയില്ല എന്ന വിഷമമുണ്ടായിരുന്നു.ഇടതുപക്ഷം ഹൃദയപക്ഷത്താണ്. തൃക്കാക്കര ബാലികേറാമലയെന്ന് കരുതുന്നില്ല.പാലായ്ക്ക് മാറ്റി ചിന്തിയ്ക്കാമെങ്കില്‍ തൃക്കാക്കരയ്ക്ക് മാറ്റി ചിന്തിയ്ക്കാം.സാമുദായിക സംഘടനയുടെ ഇടപെടലുണ്ടായതായി തനിയ്ക്കറിയില്ല.

തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ടുവേണം.സഭയുടെ സ്ഥാപനത്തില്‍ ജോലിചെയ്യുന്നു എന്നതുകൊണ്ട് സഭാ സ്ഥാനാര്‍ത്ഥിയല്ല.സി.പി.എമ്മുമായി അടുത്തു ബന്ധമുള്ള ആളാണ്.കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും ജോ ജോസഫ് പറഞ്ഞു.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ് വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. തൃക്കാക്കരയില്‍ ഇടത് പക്ഷ മുന്നണി വന്‍ വിജയം നേടുമെന്ന പ്രതീക്ഷ ഇപി ജയരാജന്‍ പങ്കുവെച്ചു.

കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടത് മുന്നണി ജനങ്ങളെ സമീപിക്കുന്നതെന്നും കാലതാമസം ഉണ്ടായത് നടപടി പൂര്‍ത്തിയാകാത്തതിനാലാണെന്നും ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തൃക്കാക്കരയില്‍ ഇടത് മുന്നണിയ്ക്ക് 'മുത്ത് പോലത്തെ സ്ഥാനാര്‍ത്ഥി'യെന്നാണ് ജോ ജോസഫിനെ ഇപി ജയരാജന്‍ വിശേഷിപ്പിച്ചത്.

05-May-2022