തൃക്കാക്കരയിൽ ഉമയ്ക്കു വേണ്ടി പ്രചരണത്തിന് ഇറങ്ങില്ല: കെവി തോമസ്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും അ​ന്ത​രി​ച്ച പി.​ടി. തോ​മ​സി​ന്‍റെ ഭാ​ര്യ​യു​മാ​യ ഉ​മാ തോ​മ​സിനു വേണ്ടി പ്രചരണത്തിന് ഇറങ്ങില്ലെന്നു വ്യക്തമാക്കി മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ വി തോമസ്. ഉമയുമായി തനിക്ക് വ്യ​ക്തി ബ​ന്ധ​മു​ണ്ടെന്നും എ​ന്നാ​ല്‍ വ്യ​ക്തി​ബ​ന്ധ​വും രാ​ഷ്ട്രീ​യ​വും ര​ണ്ടും ര​ണ്ടാ​ണെ​ന്നും കെ.​വി. തോ​മ​സ് ചൂണ്ടിക്കാട്ടി.

താനും കൂടുംബവും ഉ​മ​യു​ടെ വീ​ട്ടി​ല്‍ ചെ​ല്ലാ​മെ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ടെന്നും എ​ന്നാ​ല്‍ വ്യ​ക്തി ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി​ല്ലെ​ന്നും കെ​വി തോ​മ​സ് പറയുന്നു. അതേസമയം താ​നി​പ്പോ​ഴും കോ​ണ്‍​ഗ്ര​സു​കാ​ര​നാ​ണെന്നും കെവി തോമസ് പറഞ്ഞു. താ​ന്‍ എ​ല്‍​ഡി​എ​ഫി​ന് ഒ​പ്പ​മെ​ന്ന​ത് മാ​ധ്യ​മ സൃ​ഷ്ടി​യാ​ണ്. വി​ക​സ​ന​ത്തെ കു​റി​ച്ചു​ള​ള ക​ഴ്ച​പ്പാ​ട് തു​റ​ന്നു പ​റ​യേ​ണ്ട സ​മ​യ​മാ​ണി​തെന്നും കെവി തോമസ് വ്യക്തമാക്കി.

05-May-2022