ലൈഫ്‌ പദ്ധതിയിൽ ഇതുവരെ 9256 കോടി രൂപ ചെലവിട്ടു: മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ

ലൈഫ്‌ പദ്ധതിയിൽ ഇതുവരെ 9256 കോടി രൂപ ചെലവിട്ടു. ഇതുവരെ 2,79,465 വീടുകൾ നിർമിച്ചതായി തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ . പൊതുവിഭാഗത്തിൽ 1,81,118 ഉം പട്ടികജാതി വിഭാഗത്തിൽ 66,665 ഉം പട്ടികവർഗ വിഭാഗത്തിൽ 25,015ഉം മത്സ്യത്തൊഴിലാളി വിഭാഗത്തിൽ 6,667ഉം വീടുകൾ നിർമിച്ചുനൽകിയാതായി അദ്ദേഹം പറഞ്ഞു.

ഭൂരഹിത ഭവനരഹിതരുടെ കിടപ്പാടമെന്ന സ്വപ്‌നം സാക്ഷാൽക്കരിക്കലാണ്‌ പദ്ധതിയുടെ മൂന്നാംഘട്ട ലക്ഷ്യം. ഇതിനായുള്ള മനസ്സോടിത്തിരി മണ്ണ്‌ ക്യാമ്പയിന്‌ വലിയ പിന്തുണയാണ്‌ ലഭിക്കുന്നതെന്നും 25 കോടിയോളം രൂപയും 997 സെന്റ്‌ സ്ഥലവും സംഭാവനയായി ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

07-May-2022