ഖാദർ കമ്മീഷൻ റിപ്പോർട്ട് അപാകതകളില്ലാതെ നടപ്പിലാക്കും: മന്ത്രി വി ശിവൻകുട്ടി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സംഘടനകൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണുമെന്ന് മന്ത്രി വി.ശിവൻകുട്ടി. 2012ന് ശേഷം ആരംഭിച്ച പ്രീ പ്രൈമറി മേഖലയുടെ അംഗീകാരവും അധ്യാപകരുടെ വേതനവും ഉപ്പെടെയുള്ള കാര്യങ്ങളിൽ രാഷ്ട്രീയ തീരുമാനം കൈക്കൊണ്ട് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടികൾ കുറഞ്ഞ വിദ്യാലയങ്ങളിൽ സ്ഥിരാധ്യാപകരെ നിയമിക്കും, ഹയർ സെക്കണ്ടറി അധ്യാപകരുടെ സ്ഥലമാറ്റം ഉണ്ടാകും, ഖാദർ കമ്മീഷൻ റിപ്പോർട്ട് അപാകതകളില്ലാതെ നടപ്പിലാക്കും. അധ്യാപകരുടെ മൂല്യനിർണ്ണയ പ്രതിഫലം വർധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെ അക്കാദമിക് കാര്യങ്ങളിൽ നല്ല ഊന്നൽ നൽകാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് അധ്യാപകരുടെ പൂർണ്ണ സഹകരണം മന്ത്രി അഭ്യർത്ഥിച്ചു.

07-May-2022