ജെ.പി.നദ്ദയുടെ പ്രസ്താവന നിരുത്തരവാദപരം: എംഎ ബേബി

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയുടെ പ്രസ്താവന നിരുത്തരവാദപരമായതെന്ന് സിപിഐഎം പിബി അംഗം എം.എ.ബേബി. സർക്കാർ ഇസ്ലാമിക ഭീകരർക്ക് സഹായം ചെയ്യുന്നു എന്നത് വസ്തുതാപരമായ ഒന്നല്ല. നദ്ദയുടെ പ്രസ്താവനയ്ക്ക് തെളിവുണ്ടെങ്കിൽ പുറത്ത് വിടട്ടെയെന്ന് എം.എ.ബോബി പറഞ്ഞു.

പിണറായി സർക്കാർ ഇസ്ലാമിക തീവ്രവാദത്തെ സഹായിക്കുന്നുവെന്നും കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ വളർത്തു കേന്ദ്രമായി മാറിയെന്നുമായിരുന്നു നദ്ദയുടെ വിർമശനം. ഇസ്ലാമിക ഭീകരവാദത്തെ സഹായിക്കുന്ന ഈ രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം കോഴിക്കോട് നടന്ന ബിജെപി പൊതുസമ്മേളനത്തിൽ പറഞ്ഞിരുന്നു.

08-May-2022