പിസി ജോർജിനെതിരെ 153 A, 295 വകുപ്പുകള്‍ പ്രകാരം കേസ്

വിദ്വേഷപ്രസംഗത്തില്‍ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയാണ് സ്വഭാവിക നടപടിയെന്ന് കമ്മിഷണര്‍ എച്ച്.നാഗരാജു. ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
വിഡിയോ പരിശോധിച്ചശേഷം തുടര്‍നടപടിയെന്നും എച്ച് നാഗരാജു പറഞ്ഞു

പാലാരിവട്ടം പൊലീസാണ് കേസെടുത്തത് വെണ്ണലക്കടുത്തുള്ള ഒരു ക്ഷേത്രത്തില്‍ പി സി ജോര്‍ജ്ജ് നടത്തിയ പ്രസംഗത്തിന്റെ ഭാഗമായാണ്153 A, 295 വകുപ്പുകള്‍ പ്രകാരം കേസെടുത്തത് പി സി ജോര്‍ജിന്റെ ജാമ്യംറദ്ദാക്കണമെന്ന അപേക്ഷ നാളെ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് വീണ്ടും കേസെടുക്കുന്ന അവസ്ഥയുണ്ടായത്.

10-May-2022